കെ.എം.ഷാജിക്ക്‌ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിജിലന്‍സ് നോട്ടീസ് നല്‍കി

കണ്ണൂര്‍: വിജിലന്‍സ് നടത്തിയ തെരച്ചിലില്‍ കെ.എം. ഷാജിയുടെ വീട്ടില്‍ നിന്നും അരക്കോടി കണ്ടെത്തിയ സംഭവത്തില്‍ ചോദ്യം ചെയ്യും. ഇതിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് വിജിലന്‍സ് നോട്ടീസും നല്‍കി കഴിഞ്ഞു. കോഴിക്കോട് മാലൂര്‍ കുന്നിലെയും കണ്ണൂര്‍ ചാലാടിലെയും വീടുകളില്‍ നിന്ന് കണ്ടെത്തിയ സ്വര്‍ണ്ണത്തിന്റേയും പണത്തിന്റേയും ഉറവിടം വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *