പാലായില്‍ 7500 വരെ വോട്ടുകള്‍ ബിജെപി മാണി സി കാപ്പന്‌ ചെയ്തു: ജോസ് കെ മാണി

പാലാ: പാലായില്‍ ബിജെപി വോട്ട് മറിച്ചെന്ന ആരോപണവുമായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. പാലായിലടക്കം കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച പലയിടത്തും ബിജെപി വോട്ട് മറിച്ചെന്ന് ജോസ് കെ മാണി ആരോപിച്ചു.

പാലായില്‍ കുറഞ്ഞത് 5000-7500 വരെ വോട്ടുകള്‍ ബിജെപി മാണി സി കാപ്പന് മറിച്ച്‌ ചെയതുവെന്നാണ് ആരോപണം. ഇത് ഫലം വരുമ്ബോള്‍ വ്യക്തമാവുമെന്നും ബിജെപി വോട്ട് ഗണ്യമായി കുറയുമെന്നും ജോസ് കെ മാണി പറയുന്നു. ചങ്ങനാശേരിയും പാലായിലും കടുത്തുരുത്തിയിലും കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും ബിജെപി വോട്ടുകള്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് പോയിട്ടുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *