മുഖ്യമന്ത്രി കോവിഡ് മാനദണ്ഡം ലംഘിച്ചു; കേസെടുക്കണമെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.

കാരണവര്‍ക്ക് എന്തും ആകാമെന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. കോവിഡ് ബാധിതനായ ആള്‍ ആശുപത്രിയില്‍ വരുമ്ബോഴും, ആശുപത്രി വിടുമ്ബോഴും സ്വീകരിക്കേണ്ട മുന്‍കരുതല്‍ മുഖ്യമന്ത്രി പാലിച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഏപ്രില്‍ നാലിന് മുഖ്യമന്ത്രിക്ക് കോവിഡ് ബാധിച്ചെന്നാണ് മെഡിക്കല്‍ കോളേജ് അറിയിച്ചത്. രോഗബാധിതനായ ആള്‍ ഏപ്രില്‍ നാലിന് റോഡ് ഷോയും നടത്തി. ആരോഗ്യമന്ത്രി മുഖ്യമന്ത്രിയെ ന്യായീകരിക്കുകയാണ്. കോവിഡ് രോഗബാധ കൂടിയിരിക്കുന്ന സാഹചര്യത്തില്‍ സാമാന്യ മര്യാദ മുഖ്യമന്ത്രി കാണിച്ചില്ലെന്നും നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *