സ്വര്‍ണവില വീണ്ടും കൂടി; പവന് 34,840 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 120 രൂപകൂടി 34,840 രൂപയായി. 4355 രൂപയാണ് ഗ്രാമിന്റെ വില. പത്തുദിവസത്തിനിടെ 1,160 രൂപയുടെ വര്‍ധനവാണുണ്ടായത്. ഏപ്രില്‍ ഒന്നിന് 33,320 രൂപയായിരുന്നുവില.

സ്വര്‍ണവിലയെ ബാധിച്ചത് രൂപയുടെ മൂല്യത്തിലെ ഇടിവാണ്. 2013 ഓഗസ്റ്റ് 30-ന് ശേഷമുണ്ടായ ഒരാഴ്ചയിലെ ഏറ്റവും വലിയ ഇടിവാണ് രൂപ നേരിട്ടത്.

ഡോളറിനെതിരെ രണ്ടുശതമാനത്തോളമാണ് രൂപയുടെ മൂല്യത്തില്‍ കുറവുണ്ടായത്. അതേസമയം, ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വിലയില്‍ നേരിയ കുറവുണ്ടായി.

ഔണ്‍സിന് 1,760 ഡോളര്‍ നിലവാരത്തിലാണ് വില. പണപ്പെരുപ്പ ഭീതിയില്‍ യുഎസ് ട്രഷറി ആദായം വീണ്ടുംവര്‍ധിച്ചതാണ് ആഗോള വിലയെ ബാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *