ബംഗാള്‍ ജനത പറഞ്ഞാല്‍ രാജിവെക്കാന്‍ തയ്യാര്‍: അമിത് ഷാ

കൊല്‍ക്കത്ത : തെരഞ്ഞെടുപ്പിനിടെയുണ്ടായ വെടിവെപ്പില്‍ തന്‍െറ രാജി ആവശ്യപ്പെട്ട പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

പശ്ചിമ ബംഗാളിലെ ജനം പറഞ്ഞാല്‍ രാജി വെക്കുമെന്ന് അമിത് ഷാ പറഞ്ഞു. നടന്നുകൊണ്ടിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തോല്‍ക്കുമെന്നും മമതക്ക് മേയ് രണ്ടിന് രാജിവെക്കേണ്ടി വരുമെന്നും അമിത് ഷാ പറഞ്ഞു. നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

‘ ദീതി എന്റെ രാജിയാണ് ആവശ്യപ്പെടുന്നത്. പശ്ചിമബംഗാളിലെ ജനങ്ങള്‍ ആവശ്യപ്പെട്ടാന്‍ ഞാന്‍ എന്റെ പേപ്പറുകള്‍ താഴെവെക്കാനും തലകുനിക്കാനും തയ്യാറാണ്. പക്ഷെ മെയ് രണ്ടിന് മമതയ്ക്ക് മുഖ്യമന്ത്രി പദവി ഒഴിയേണ്ടി വരും,’ അമിത് ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may missed