18​ വയസ്സിനു മുകളിലുള്ളവര്‍ക്ക് ഇഷ്​ടമുള്ള മതം തിരഞ്ഞെടുക്കാമെന്ന്​ സു​പ്രീം കോടതി

ന്യൂഡല്‍ഹി: പതി​െനട്ട്​ വയസ്സിനു മുകളിലുള്ളവര്‍ക്ക് ഇഷ്​ടമുള്ള മതം തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീംകോടതി. വ്യക്​തികള്‍ക്ക്​ ഭരണഘടന അതിന്​ അവകാശം നല്‍കു​ന്നുണ്ടെന്നും സുപ്രീം കോടതി.

സമ്മാനങ്ങള്‍, ഭീഷണി, തുടങ്ങിയവയിലൂടെ രാജ്യത്ത്​ മതപരിവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും അത്​ തടയാന്‍ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട്​ ബി.ജെ.പി നേതാവ്​ കൂടിയായ അഭിഭാഷകന്‍ നല്‍കിയ ഹരജി തള്ളിയാണ്​ കോടതി ഇത്തരത്തില്‍ നിരീക്ഷിച്ചത്​.മന്ത്രവാദം,ആഭിചാര ക്രീയകള്‍ എന്നിവ നിയന്ത്രിക്കണമെന്നും എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഹര്‍ജി നല്‍കിയ അശ്വനി ഉപാധ്യായെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു.പ്രശസ്തിയും വാര്‍ത്താ പ്രാധാന്യവും ലക്ഷ്യമിട്ടുള്ള ഹരജി ആണിത്​. കനത്ത പിഴ ചുമത്തുമെന്നും എന്ന് കോടതി സൂചിപ്പിച്ചതോടെയാണ്​ അഭിഭാഷകന്‍ അശ്വനി ഉപാധ്യായ ഹരജി പിന്‍വലിച്ചത്.

ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം ഏതൊരു പൗരനും മതം പ്രചരിപ്പിക്കാന്‍ ഉള്ള അവകാശം പൗരനുണ്ട്. ഈ അവകാശം ഭരണഘടനയില്‍ പറയുന്നതിന് കൃത്യമായ കാരണം ഉണ്ടെന്നും ജസ്റ്റിസ്​ നരിമാന്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *