സമാധാനം പുനഃസ്ഥാപിക്കാന്‍ സി.പി.എം മുന്‍കൈയെടുക്കും: എം.വി ജയരാജന്‍

കണ്ണൂര്‍: കണ്ണൂര്‍ പെരിങ്ങത്തൂരില്‍ ലീഗ്​ ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണ്​ ഉണ്ടായതെന്ന്​ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. സമാധാനം പുനഃസ്ഥാപിക്കാന്‍ സി.പി.എം മുന്‍കൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പെരിങ്ങത്തൂരില്‍ കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട സി.പി.എം ഓഫീസുകളും അനുഭാവികളുടെ കടകളും സന്ദര്‍ശിച്ചതിന്​ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എം.വി ജയരാജനൊപ്പം കൂത്തുപറമ്ബ്​ എല്‍.ഡി.എഫ്​ സ്ഥാനാര്‍ഥി കെ.പി മോഹനന്‍, ​​​​സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, പി.ഹരീന്ദ്രന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *