കെ.എസ്​.ആര്‍.ടി.സി വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍ കാലാവധി നീട്ടി

തിരുവനന്തപുരം: കെ.എസ്​.ആര്‍.ടി.സി വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍ കാലാവധി ദീര്‍ഘിപ്പിച്ചു. ഏപ്രില്‍ 30 വരെയാണ്​ കണ്‍സഷന്‍ കാര്‍ഡുകളുടെ കാലാവധി നീട്ടിയത്​.

എസ്​.എസ്​.എല്‍.സി, പ്ലസ്​ ടു, വി.എച്ച്‌​.എസ്​.സി വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ കാര്‍ഡുകളുടെ കാലാവധിയാണ്​ നീട്ടിയത്​.

വിദ്യാര്‍ഥികളുടെ പരീക്ഷകള്‍ നടക്കുന്നതിന്‍റെ പശ്​ചാത്തലത്തിലാണ്​​ കെ.എസ്​.ആര്‍.ടി.സി നടപടി. കെ.എസ്​.ആര്‍.ടി.സി ഫേസ്​ബുക്ക്​ പോസ്റ്റിലൂടെയാണ്​ ഇക്കാര്യം അറിയിച്ചത്​.

Leave a Reply

Your email address will not be published. Required fields are marked *