മനുഷ്യനെ കൊല്ലുന്ന രാഷ്ട്രീയം അവസാനിപ്പിക്കണം : കാന്തപുരം

കോഴിക്കോട്‌: ജനാധിപത്യ പോരാട്ടങ്ങള്‍ നടത്തേണ്ടത് അക്രമ രാഷ്ട്രീയത്തിലൂടെയല്ലെന്ന് ഇന്ത്യന്‍ ഗ്രാന്‍റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍. കണ്ണൂര്‍ ജില്ലയിലെ പുല്ലൂക്കരയില്‍ നടന്ന മന്‍സൂറിന്‍റെ കൊലപാതകം ഏറെ വേദനാജനകവും ക്രൂരവുമാണ്. തെരഞ്ഞെടുപ്പെന്ന ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയെ നാണംകെടുത്തുന്നതായിപ്പോയി ഈ കൊലപാതകം.

മനുഷ്യനെ കൊല്ലുന്ന വെറുപ്പിന്‍റെ രാഷ്ട്രീയം എല്ലാവരും അവസാനിപ്പിക്കണം. മനുഷ്യന്‍റെ അഭിപ്രായ സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും ഇല്ലായ്മ ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല. നാം മലയാളികള്‍ നേടിയ എല്ലാ സാമൂഹിക മുന്നേറ്റങ്ങളെയും നിരാകരിക്കുന്നതാണ് ഈ കൊലപാതക രാഷ്ട്രീയം. ഇത് അംഗീകരിക്കാന്‍ കഴിയാത്ത സംസ്‌കാരമാണ്.

തെരഞ്ഞെടുപ്പുകള്‍ വന്നുപോകും. പക്ഷേ ആ കുടുംബത്തിന്‍റെ നഷ്ടം ആര്‍ക്കാണ് നികത്താന്‍ കഴിയുക. ഈ കൊലപാതകത്തിന് ഉത്തരവാദികളായ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് അര്‍ഹമായ ശിക്ഷ കൊടുക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *