ലാവ്‌ലിന്‍ കേസ് നാളെ പരിഗണിക്കുന്നത് മാറ്റണമെന്ന് സുപ്രീംകോടതിയില്‍ അപേക്ഷ

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് നാളെ പരിഗണിക്കുന്നത് മാറ്റണമെന്ന് സുപ്രീംകോടതിയില്‍ അപേക്ഷ.കേസില്‍ ഹൈക്കോടതി കുറ്റവിമുക്തനായ എ ഫ്രാന്‍സിസാണ് അപേക്ഷ നല്‍കിയത് .കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്ന് കോടതിയില്‍ ആവശ്യപെട്ടു .

വോട്ടെടുപ്പ് ദിവസമായ നാളെ സുപ്രീം കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് അപേക്ഷയുമായി എത്തിയത് .നാലാം നമ്ബര്‍ കോടതിയില്‍ ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ നാലാമത്തെ കേസാണിത് .

മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സി ബി ഐയും വിചാരണ നേരിടണമെന്ന് വിധിക്കെതിരെ കസ്തൂരി രംഗ അയ്യര്‍ ,ആര്‍ ശിവദാസന്‍ നായര്‍ തുടങ്ങിയ പ്രതികള്‍ നല്‍കിയ അപ്പീലും കോണ്‍ഗ്രസ് നേതാവ് വി എം സുധീരനും നല്‍കിയ ഹര്‍ജിയാണ് ഇപ്പോള്‍ സുപ്രീം കോടതിക്ക് മുന്‍പില്‍ ഉള്ളത്

Leave a Reply

Your email address will not be published. Required fields are marked *