പോ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രെ ​ആ​ക്ര​മി​ച്ച​ ​കേ​സി​ല്‍ 2 പേര്‍ അറസ്റ്റില്‍

നെ​ടു​മ​ങ്ങാ​ട്:​ പോ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ഡ്യൂ​ട്ടി​ക്കി​ടെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ല്‍​ ​സ​ഹോ​ദ​ര​ന്മാ​രെ​ ​അ​രു​വി​ക്ക​ര​ ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്‌​തു.​ ​അ​രു​വി​ക്ക​ര​ ​വ​ട്ട​ക്കു​ളം​ ​ഭാ​സ്‌​ക​ര്‍​ ​ന​ഗ​ര്‍​ ​കോ​ള​നി​യി​ല്‍​ ​ഷി​ജു,​​​ ​(36​),​ ​ഷൈ​ജു​ ​(34​)​ ​എ​ന്നി​വ​രാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​ക​ഴി​ഞ്ഞ​ 31​ന് ​വൈ​കി​ട്ടാ​ണ് ​സം​ഭ​വം.​ ​

വ​സ്‌​തു​ ​കൈ​യേ​റ്റ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ​രാ​തി​ ​അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ​ ​അ​രു​വി​ക്ക​ര​ ​എ​സ്.​ഐ​ ​രാ​ഹു​ല്‍,​ ​സി.​പി.​ഒ​ ​ആ​ദ​ര്‍​ശ് ​എ​ന്നി​വ​ര്‍​ക്ക് ​നേ​രെ​യാ​ണ് ​ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.​ ​സം​ഭ​വ​ശേ​ഷം​ ​ഒ​ളി​വി​ല്‍​പ്പോ​യ​ ​പ്ര​തി​ക​ളെ​ ​റൂ​റ​ല്‍​ ​എ​സ്.​പി​യു​ടെ​ ​നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം​ ​അ​രു​വി​ക്ക​ര​ ​സ്റ്റേ​ഷ​ന്‍​ ​ഓ​ഫീ​സ​ര്‍​ ​ടി.​എം.​ ​ബൈ​ജു,​ ​എ​സ്.​ഐ​ ​രാ​ഹു​ല്‍​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​പി​ടി​കൂ​ടി​യ​ത്.​ ​പ്ര​തി​യെ​ ​റി​മാ​ന്‍​ഡ് ​ചെ​യ്‌​തു.

Leave a Reply

Your email address will not be published. Required fields are marked *