ഛത്തീസ്ഗഡിലെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

റായ്പുര്‍: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് തുടക്കമിട്ട് ഛത്തീസ്ഗഡിലെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പതിനെട്ടു മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി രമണ്‍സിങ്ങും മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ സഹോദരപുത്രി കരുണ ശുക്ലയും ഏറ്റുമുട്ടുന്ന രാജ്‌നന്ദന്‍ഗാവാണ് ശ്രദ്ധേയ മണ്ഡലം.


സിപിഐ സ്ഥാനാര്‍ഥിക്കു ജയസാധ്യത കല്‍പിക്കുന്ന ദന്തേവാഡയിലും ഇന്നാണ് തിരഞ്ഞെടുപ്പ്. മന്ത്രിമാരായ മഹേഷ് ഗഗ്ഡ ബിജാപുരിലും കേദാര്‍ കശ്യപ് നാരായണ്‍പുരിലും മല്‍സരിക്കുന്നു. 4336 പോളിങ് ബൂത്തുകളിലായി 31.79 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. തൊണ്ണൂറംഗ നിയമസഭയില്‍ നവംബര്‍ 20 നാണ് രണ്ടാംഘട്ട പോളിങ്. ഡിസംബര്‍ 11 ന് വോട്ടെണ്ണും.
മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയിലാണു വോട്ടെടുപ്പ് നടക്കുന്നത്. ഡ്രോണുകളും ഹെലിക്കോപ്റ്ററുകളും വരെ നിയന്ത്രണത്തിനായി ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *