പ്രിയങ്കാഗാന്ധി ഏപ്രില്‍ മൂന്നിന് വീണ്ടും കേരളത്തിലെത്തും

തിരുവനന്തപുരം: കഴക്കൂട്ടം, നേമം മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഏപ്രില്‍ മൂന്നിന് വീണ്ടും കേരളത്തിലെത്തും.

കേരളത്തില്‍ പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നേമത്ത് എത്താത്തതില്‍ നേമം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്റെ പരാതിയെത്തുടര്‍ന്നാണ് വീണ്ടും കേരളത്തില്‍ അവര്‍ എത്തുമെന്ന് ഉറപ്പ് നല്‍കിയിരിക്കുന്നത്.

പ്രിയങ്കയെ നേരില്‍ കണ്ടാണ് മുരളീധരന്‍ അതൃപ്തി അറിയിച്ചത്. നേമത്ത് പ്രചാരണത്തിന് പ്രിയങ്ക എത്തിയില്ലെങ്കില്‍ മറ്റ് വ്യാഖ്യാനമുണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.

വിഷയത്തില്‍ കെ.പി.സി.സി ഇടപെടുന്നില്ലെന്നും മുരളീധരന് പരാതിയുണ്ട്. കഴിഞ്ഞ ദിവസം നേമം മണ്ഡലത്തില്‍ പ്രിയങ്ക പങ്കെടുക്കേണ്ടിയിരുന്ന റോഡ് ഷോ സമയക്കുറവ് മൂലം റദ്ദ് ചെയ്തിരുന്നു. പൂജപ്പുരയിലെ റോഡ് ഷോയാണ് റദ്ദാക്കിയത്.

മുരളീധരന്‍ നേതൃത്വത്തിനെയും പ്രിയങ്കയേയും പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ മൂന്നിന് വീണ്ടും എത്തുമെന്ന് പ്രിയങ്ക ഉറപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *