ഡിവൈഎസ്പിയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് വിഎസ്ഡിപി മാര്‍ച്ച്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകകേസില്‍ ഡിവൈഎസ്പിയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് വിഎസ്ഡിപി പ്രവര്‍ത്തകര്‍ ഡിജിപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വിഷ്ണുപുരം ചന്ദ്രശേഖരന്‍റെ നേതൃത്വത്തിലാണ് മാര്‍ച്ച്. ഡിജിപി ഓഫീസിന് മുന്നില്‍ മാര്‍ച്ച് തടഞ്ഞതോടെ ബാരിക്കേഡ് മറിച്ചിടാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചു. ഇതോടെ രണ്ട് തവണ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.

ഡിവൈഎസ്പിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് വിഎസ്ഡിപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് തടഞ്ഞതോടെ റോഡില്‍ കുത്തി യിരുന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ഡിവൈഎസ്പി ഹരികുമാറിനെ അറസ്റ്റ് ചെയ്യുന്നത് വരെ പ്രതിഷേധം  തുടരുമെന്നാണ് വിഎസ്ഡിപി പ്രവര്‍ത്തകര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *