റിസോര്‍ട്ടില്‍ തീപിടിത്തം

തിരുവനന്തപുരം: വര്‍ക്കലയിലെ റിസോര്‍ട്ടില്‍ തീപിടിത്തം. നോര്‍ത് ക്ലിഫില്‍ ക്ലഫോടി റിസോര്‍ട്ടിന്‍റെ മുകളിലെ നിലയിലാണ് തീപിടുത്തമുണ്ടായത്.

റിസോര്‍ട്ടിലെ രണ്ട് എസി റൂമുകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഏകദേശം 15 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായെന്ന് റിസോര്‍ട് ഉടമ പറഞ്ഞു. ഫയര്‍ഫോഴ്സും നാട്ടുകാരും റിസോര്‍ട് ജീവനക്കാരും ചേര്‍ന്നാണ് തീ അണച്ചത്. തീപിടിത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂടാണെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *