തൊടുപുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കോവിഡ്

തൊടുപുഴ: തൊടുപുഴയിലെ ഇടത് മുന്നണി സ്ഥാനാര്‍ഥി കെ ഐ ആന്‍റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ശേഷവും സ്ഥാനാര്‍ഥി പ്രചാരണ രംഗത്ത് ഉണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ഇന്ന് രാവിലെയാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് എല്‍ഡിഎഫ് നേതൃത്വം വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനാണ് എല്‍ഡിഎഫ് തൊടുപുഴ സീറ്റ് നല്‍കിയത്. ഇന്ന് കുമാരമംഗലത്തെ പര്യടനത്തിനിടെയാണ് കോവിഡ് പരിശോധനാഫലം പോസിറ്റീവാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് പ്രചാരണം നിര്‍‌ത്തി സ്ഥാനാര്‍ഥി വിശ്രമത്തിലാണ്.

തൊടുപുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി ജെ ജോസഫാണ്. അദ്ദേഹത്തിന് കഴിഞ്ഞ മാസം കോവിഡ് ബാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *