ഭരണത്തിലെത്തിയാല്‍ ‘ന്യായ്’ നടപ്പാക്കുക തന്നെ ചെയ്യുമെന്ന് ശശി തരൂര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ന്യായ് പദ്ധതി. എന്നാല്‍ ഇതിന്റെ നടത്തിപ്പ് സംബന്ധിച്ച്‌ നിരവധി സംശയങ്ങളും ആശങ്കകലും പൊതു സമൂഹത്തില്‍ നിന്ന് ഉയര്‍ന്നു വന്നിരുന്നു. അത്തരത്തിലുള്ള ആശങ്കകള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റ് അംഗവുമായ ശശി തരൂര്‍ രംഗത്ത്. യുഡിഎഫ് ഭരണത്തില്‍ എത്തിയാല്‍ കേരളത്തില്‍ ന്യായ് പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് ശശി തരൂര്‍ പറഞ്ഞു.

6000 രൂപ എന്ന് വെറുതെ പറഞ്ഞതല്ലെന്നും പഠിച്ച ശേഷം എടുത്ത തീരുമാനമാണെന്നും ശശി തരൂര്‍ പറഞ്ഞു. ന്യായ് പദ്ധതി പ്രകാരം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം തോറും 6000 രൂപ വീതം ഒരു വര്‍ഷം 72000 രൂപ നല്‍കുമെന്നാണ് പ്രകടന പത്രികയിലുള്ളത്.

‘മാസം 6000 രൂപ നല്‍കുന്നത് അസാധ്യമായ കാര്യമല്ല. ന്യായ് പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യും. 6000 എന്ന് വെറുതെ പറഞ്ഞതല്ല. പഠിച്ച ശേഷം എടുത്ത തീരുമാനമാണ്. ഛത്തീസ്ഗഢില്‍ ഇതിനകം പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. കേരളത്തിലും അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കും. കൊടുക്കല്‍ മാത്രമല്ല, വരുമാനവും ഉണ്ടാക്കും.’ ശശി തരൂര്‍ പറഞ്ഞു.

നിലവിലെ സര്‍ക്കാര്‍ കടത്തിലാണ്. ക്ഷേമ കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ വരുമാനം വേണം. വരുമാനം ഉണ്ടാക്കാനുള്ള വഴികള്‍ ആവിഷ്‌കരിച്ചത് യുഡിഎഫ് മാത്രമാണെന്നും ശശി തരൂര്‍ പറഞ്ഞു. സര്‍ക്കാരിന് വരുമാനം ലഭിക്കാനാവശ്യമായ പദ്ധതികളെ കുറിച്ചും ശശി തരൂര്‍ വ്യക്തമാക്കി.

രാ​ഹു​ല്‍ ഗാ​ന്ധി വി​ഭാ​വ​നം​ചെ​യ്ത ന്യാ​യ് പ​ദ്ധ​തി ​കേ​ര​ള​ത്തി​ന്​ ര​ക്ഷ​യാ​കു​മെ​ന്ന്​ ​ എഐസിസി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലും പറഞ്ഞു.ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി മാ​ത്ര​െ​മ യു.​ഡി.​എ​ഫ് മു​ന്നോ​ട്ടു​വെ​ക്കാ​റു​ള്ളൂ. പെ​ട്രോ​ള്‍ വി​ല​വ​ര്‍​ധ​ന​മൂ​ലം കേ​ര​ളം ഉ​ള്‍​പ്പെ​ൊ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വി​ല​ക്ക​യ​റ്റം​കൊ​ണ്ട് പൊ​റു​തി​മു​ട്ടു​മ്ബോ​ള്‍ നി​കു​തി കു​റ​ക്കാ​തെ കേ​ര​ള സ​ര്‍ക്കാ​ര്‍ ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *