കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ: രാഹുല്‍ ഗാന്ധി

പാലക്കാട് : കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ധനമില്ലാത്ത കാറാണ് കേരളത്തിലെ സാമ്ബത്തിക രംഗമെന്നും അത് സ്റ്റാര്‍ട്ട് ചെയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പിണറായിയോട് പറയാനുള്ളത് പെട്രോള്‍ ഇല്ലാതെ താങ്കള്‍ എത്ര തിരിച്ചാലും വാഹനം സ്റ്റാര്‍ട്ടാവില്ല എന്നാണ്. പാലക്കാട് ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

സെക്രട്ടേറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുട്ടില്‍ ഇഴയേണ്ടി വന്ന ഗതികേട് യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഉണ്ടാവില്ല. കഴിഞ്ഞ 5 വര്‍ഷത്തെ കുറിച്ച്‌ താന്‍ ഒന്നും പറയാതെ സഹായിച്ചാല്‍ പോലും ഭാവിയെ കുറിച്ച്‌ എന്താണ് അഭിപ്രായം എന്ന് ഇടതുപക്ഷം വ്യക്തമാക്കണം. തകര്‍ന്ന കേരള സമ്ബദ് വ്യവസ്ഥ പുനരുജീവിപ്പിക്കാന്‍ എന്താണ് ഇടത് പക്ഷത്തിന് ചെയ്യാനാവുക എന്നും രാഹുല്‍ ചോദിച്ചു.

ഞാന്‍ ഉറപ്പ് പറയുന്നു കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എല്‍ഡിഎഫിനാവില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ 55 ശതമാനവും യുവാക്കളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ന്യായ് പദ്ധതി നടപ്പിലാക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *