ഇരട്ടവോട്ടിനെതിരെ രമേശ് ചെന്നിത്തല‍ ഹൈക്കോടതി‍യില്‍

കൊച്ചി: ഇരട്ടവോട്ടുള്ളവരെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു.

ഇരട്ടവോട്ട് മരവിപ്പക്കണം എന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധപ്പെടുത്തിയതിനാല്‍ ഇനി ഇരട്ടവോട്ടുകള്‍ മരവിപ്പിക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിയമതടസമുണ്ടെന്ന പശ്ചാത്തലത്തിലാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇരട്ടവോട്ട് റദ്ദാക്കണമെന്ന് പ്രതിപക്ഷനേതാവ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. പ്രാഥമികമായി നടത്തിയ അന്വേഷണത്തില്‍ ഇരട്ടവോട്ട് കമ്മീഷന്‍ സ്ഥിരീകരിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടികള്‍ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യവും ഹൈക്കോടതിയെ സമീപിച്ച വകയില്‍ പ്രതിപക്ഷനേതാവിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *