വിജിലന്‍സ് രാഷ്ട്രീയം കളിക്കുന്നു: കെ.എം. ഷാജി

കണ്ണൂര്‍: വിജിലന്‍സ് രാഷ്ട്രീയം കളിക്കുകയാണെന്ന് അഴീക്കോട് എം.എല്‍.എയും മുസ്​ലിം ലീഗ് നേതാവുമായ കെ.എം. ഷാജി. അനധികൃതമായി ഒരു സ്വത്തും തന്‍റെ പേരിലില്ല. വിജിലന്‍സ് തന്നെ പിന്തുടരുന്നതിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്നും കെ.എം. ഷാജി ആരോപിച്ചു. എന്ത് കളിയുണ്ടായാലും കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഷാജി പറഞ്ഞു.

തന്‍റെ സ്വത്തുക്കള്‍ സംബന്ധിച്ച്‌ കൃത്യമായ വിവരങ്ങള്‍ കൈവശമുണ്ട്. അത് അന്വേഷണ വിധേയമാക്കാന്‍ തയാറാണെന്നും ഷാജി വ്യക്തമാക്കി. പക്ഷേ ഇതൊന്നും സത്യസന്ധമായ അന്വേഷണമല്ല. തന്നെ കുടുക്കാന്‍ വേണ്ടി നടക്കുന്ന അന്വേഷണമാണ്. അതിനു മുന്നില്‍ മുട്ടുമടക്കി നില്‍ക്കാതെ നിയമപരമായി തന്നെ നേരിടുമെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *