മൊറടോറിയം കാലത്തെ പലിശ മുഴുവനായും എഴുതി തള്ളാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡെല്‍ഹി:  മൊറടോറിയം കാലത്തെ പലിശ മുഴുവനായും എഴുതി തള്ളാനാകില്ലെന്ന് സുപ്രീംകോടതി.

മൊറടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. സര്‍കാരിന്റെ സാമ്ബത്തിക നയങ്ങളില്‍ നിന്ന് കോടതികള്‍ വിട്ടുനില്‍ക്കുന്നതാണ് നല്ലത്. സര്‍കാര്‍ തന്നെയാണ് സാമ്ബത്തിക മേഖലയിലെ ഉചിതമായ തീരുമാനം എടുക്കേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സാമ്ബത്തിക പാകേജും സാമ്ബത്തിക പദ്ധതികളും വിശദമായ പഠനത്തോടെ സര്‍കാര്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. ഏതെങ്കിലും ഒരു മേഖലയില്‍ പ്രശ്‌നങ്ങളുണ്ട് എന്നതുകൊണ്ട് കോടതി നയപരമായ വിഷയങ്ങളില്‍ ഇടപെടുന്നത് ഉചിതമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ബാങ്കുകള്‍ക്ക് നിക്ഷേപകര്‍ക്കും പലിശ നല്‍കേണ്ടതാണ്. പലിശ എഴുതള്ളുന്നത് ബാങ്കുകളെ തകര്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു.

സാമ്ബത്തിക മേഖലയില്‍ കോടതി ഇടപെടുന്നത് സാമ്ബത്തിക രംഗത്തെ ബാധിക്കും. എന്നാല്‍, മൊറടോറിയം കാലത്തെ പലിശയുടെ മേല്‍ പലിശ ഈടാക്കിയത് ന്യായീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി കൂട്ടിച്ചേര്‍തു.

Leave a Reply

Your email address will not be published. Required fields are marked *