ഇരട്ട വോട്ട് തടയാന്‍ കോണ്‍ഗ്രസ് ഏതറ്റംവരെയും പോകും: ഉമ്മന്‍ചാണ്ടി

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമം നടക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കമ്മീഷന്‍ തുടങ്ങി ചെന്നിത്തല ഉന്നയിച്ച എല്ലാ ആരോപണങ്ങളും സര്‍ക്കാരിന് സമ്മതിക്കേണ്ടി വന്നു. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇരട്ടവോട്ട് ക്രമക്കേട്. ഇരട്ട വോട്ട് വിഷയം അതീവ ഗുരുതരമാണ്. ഇരട്ട വോട്ട് തടയാന്‍ കോണ്‍ഗ്രസ് ഏതറ്റംവരെയും പോകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്രകടന പത്രികയിലേയും സ്ഥാനാര്‍ഥി നിര്‍ണയത്തിലേയും മികവ് യു.ഡി.എഫിന് നേട്ടമാവും. പുതുപ്പള്ളിയിലും കോട്ടയത്തും കേരളത്തിലാകെയും യു.ഡി.എഫ് അനുകൂലമായ സാഹചര്യമാണുള്ളതെന്നു അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടേത് ഇരട്ടത്താപ്പാണ്. ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും എതിരായാണ് സര്‍ക്കാര്‍ സത്യവാങ്മൂലം കൊടുത്തത്. ആചാര അനുഷ്ഠാനങ്ങള്‍ വിശ്വാസികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ സംരക്ഷിക്കപ്പെടണമെന്നതാണ് ഭരണത്തിലിരിക്കുമ്ബോഴും ഇപ്പോഴും യു.ഡി.എഫിന്റെ നിലപാട് എന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *