ശബരിമല വിഷയത്തില്‍ ഒരു വിവാദത്തിനില്ലെന്ന് യച്ചൂരി

കാസര്‍കോട്: ശബരിമല വിഷയത്തില്‍ തിരഞ്ഞെടുപ്പ് കാലത്ത് ഒരു വിവാദത്തിനില്ലെന്ന് പ്രതികരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി.

ശബരിമല വിഷയത്തില്‍ ഒരിക്കല്‍ അന്തിമ വിധി വന്നാല്‍ അത് സമൂഹത്തിലെ എല്ലാവരുമായി ചര്‍ച്ച ചെയ്‌ത ശേഷമേ നടപ്പാക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഇടത് മുന്നണി സമ്മേളന ശേഷം കാസര്‍കോട് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയെന്നത് ഇപ്പോള്‍ വിഷയമല്ലെന്നും അത് സൃഷ്‌ടിക്കപ്പെട്ട വിഷയമാണെന്നും മുന്‍പ് യച്ചൂരി അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെയും ഇന്ന് സീതാറാം യച്ചൂരി വിമര്‍ശനം ഉന്നയിച്ചു. ഭരണഘടനാ വിരുദ്ധമായി കേന്ദ്ര ഏജന്‍സികള്‍ സര്‍‌ക്കാരിനെ ആക്രമിക്കുകയാണെന്നും സംസ്ഥാനത്ത് ഭരണ തുടര്‍ച്ചയുണ്ടാകുമെന്നും തൃക്കരിപ്പൂരില്‍ നടന്ന എം.രാജഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *