രാജ്യത്ത് 40,715 പേര്‍ക്ക്കൂടി കോവിഡ്

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 40,715 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 29,785 പേര്‍ക്ക് രോഗം ഭേദമായി. 199 മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,16,86,796 ആയി. ഇതില്‍ 3,45,377 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കോവിഡ് മൂലം ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 1,60,166 ആയി.

കഴിഞ്ഞ ദിവസം 9,67,459 സാമ്ബിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *