ഇന്ത്യയുടെ ആശയങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തിക്കുന്നത്‌: പ്രിയങ്ക ഗാന്ധി

ഗുവാഹത്തി: കോണ്‍ഗ്രസ്‌ പാര്‍ട്ടി ഇന്ത്യയുടെ ആശയങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തിക്കുന്നതെന്നും ഗാന്ധി കുടുംബത്തിന്റെ മാത്രം സ്വത്തല്ലെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

നിയമസഭാ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ രണ്ടാഴ്‌ചക്കിടെ ഇത്‌ രണ്ടാം തവണയാണ്‌ പ്രചാരണത്തിനായി പ്രിയങ്ക അസമിലെത്തുന്നത്‌. നിര്‍ണായക വോട്ടു ബാങ്കായ തോട്ടം തൊഴിലാളികള്‍ക്കിടയിലാണ്‌ പ്രിയങ്ക ശ്രദ്ധകേന്ദ്രീകരിക്കുന്നത്‌.

വാഗ്‌ദാനങ്ങള്‍ നല്‍കി തൊഴിലാളികളെ ബി.ജെ.പി വഞ്ചിക്കുകയാണെന്ന്‌ പ്രിയങ്ക കുറ്റപ്പെടുത്തി. കോണ്‍ഗ്രസ്‌ ഒരിക്കലും ഗാന്ധി കുടുംബത്തിന്റെ മാത്രമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *