കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയില്‍ നിന്ന് കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. പി. മോഹനന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ ആണ് ഇവ പിടികൂടിയത്. . കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ പി.എല്‍. വിജിലാലാല്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.

ക്ലാപ്പന തെക്കും മുറിയില്‍ പുത്തന്‍പറമ്ബില്‍ വീട്ടില്‍ സുരേഷിന്റെ (55) വീട്ടില്‍ നിന്നാണ് സാധനങ്ങള്‍ പിടികൂടിയത്. ഇയാളുടെ പേരില്‍ അബ്കാരി ആക്‌ട് അനുസരിച്ച്‌ കേസ് എടുത്തു. 300 ലിറ്റര്‍ കോടയും വാറ്റ് ഉപകരണങ്ങളും ആണ് പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *