‘സര്‍വേകള്‍ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നു’: ചെന്നിത്തല

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സര്‍വേകള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് യുഡിഎഫ്. സര്‍വേകള്‍ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്‍കിയത്. പഴയ സര്‍വേ ഫലം കാട്ടി പ്രവര്‍ത്തകരെ നിരാശരാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്നാണ് യുഡിഎഫ് നേതാക്കളുടെ കുറ്റപ്പെടുത്തല്‍.

സര്‍വേകള്‍ വോട്ടര്‍മാരില്‍ ആശയകുഴപ്പം സൃഷ്ടിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെ തന്നെ അട്ടിമറിക്കുന്നുവെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പരാതി. തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ കത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യവും മുന്നോട്ട് വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *