വിരട്ടല്‍ വേണ്ട, അതൊക്കെ അങ്ങ് ഉത്തരേന്ത്യയില്‍: തോമസ് ഐസക്

തിരുവനന്തപുരം:  ഇന്‍കം ടാക്സിന്റെയും ഇഡിയുടെയും വിരട്ടല്‍ വേണ്ടെന്നും അതൊക്കെ അങ്ങ് ഉത്തരേന്ത്യയില്‍ മതിയെന്നും ധനമന്ത്രി തോമസ് ഐസക്.  ഇങ്ങോട്ട് കേസെടുത്താല്‍ അങ്ങോട്ടും കേസെടുക്കുമെന്നും തോമസ് ഐസക്ക് മുന്നറിയിപ്പ് നല്‍കി.

വിദ്യാഭ്യാസ മേഖലയില്‍ കിഫ്ബി പദ്ധതികള്‍ നടപ്പാക്കുന്നത് കേരള ഇന്‍ഫ്രാസ്ട്രകച്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ മുഖേനയാണ്. കൈറ്റ് വഴി അഞ്ചുവര്‍ഷം കിഫ്ബി ഫണ്ടുപയോഗിച്ച്‌ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ അറിയിക്കാനാണ്നോ ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയത്.

കരാറുകര്‍ക്ക് എത്ര പണം നല്‍കി. നികുതി പണം എത്ര അടച്ച്‌ തുടങ്ങിയ വിവരങ്ങള്‍ ഈ മാസം 25നകം നല്‍കണമെന്നാണ് നോട്ടീസ്. കേന്ദ്രാനുമതിയില്ലാതെ വിദേശ വായ്പ വാങ്ങിയെന്ന ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം തുടരുകയാണ്. കിഫ്ബി സി.ഇ.ഒക്ക് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് നല്‍കിയെങ്കിലും ഹാജരായില്ല.

Leave a Reply

Your email address will not be published. Required fields are marked *