വാമനപുരം നദിയിലേക്ക് കാര്‍ മറിഞ്ഞ് രണ്ട് മരണം

ചിറയിന്‍കീഴ്: വാമനപുരം നദിയിലേക്ക് കാര്‍ മറിഞ്ഞ് രണ്ടു പേര്‍ മരണപ്പെട്ടു. ചിറയിന്‍കീഴ് സ്വദേശികളായ പണ്ടകശാല കൊച്ചുവയലില്‍ വീട്ടില്‍ ജ്യോതി ദത്ത് (51), ആല്‍ത്തറമൂട്ടില്‍ താഴേ വീട്ടില്‍ തങ്കപ്പന്‍ ചെട്ടിയാരുടെയും ഷീലയുടെയും മകന്‍ മധു (51) എന്നിവരാണ് മരണപ്പെട്ടത്.

ചിറയിന്‍കീഴ് പുളിമൂട്ടില്‍ കടവ് കരുന്താക്കടവ് റോഡില്‍ രാവിലെ 6 മണിയോടെയായിരുന്നു സംഭവം.

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ ഗ്ലാസ്സ് പൊട്ടിച്ച ശേഷം കാര്‍ വടത്തില്‍ കെട്ടി ഒഴുക്കില്‍പ്പെടാതെ നിര്‍ത്തിയ ശേഷം ഇരുവരെയും ഉടന്‍ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.ശാര്‍ക്കര ക്ഷേത്രത്തില്‍ മീനഭരണി ഉത്സവ പരിപാടികളിലും വിളക്കിലും പങ്കെടുത്ത ശേഷം തിരികെ വീട്ടിലേക്ക് വരുമ്ബോഴാണ് സുഹൃത്തുക്കളായ ഇരുവര്‍ക്കും അപകടം സംഭവിച്ചത്.

അപകട കാരണം വ്യക്തമല്ല. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതോ അമിത വേഗത്തില്‍ നിയന്ത്രണം വിട്ടതോ ആകാമെന്നാണ് കരുതുന്നത്. അപകടസ്ഥലത്ത് റോഡില്‍ ചെറിയ വളവുണ്ട്.

മൃതദേഹങ്ങള്‍ ചിറയിന്‍കീഴ് ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Leave a Reply

Your email address will not be published. Required fields are marked *