ആ​ത്മ​വി​ശ്വാ​സം അ​മി​തമാകരുത്: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: കുതിച്ചുയരുന്ന കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തെ പി​ടി​ച്ചു​നി​ര്‍​ത്ത​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ​മ​ഹാ​മാ​രി​യെ ഇ​പ്പോ​ള്‍ പി​ടി​ച്ചു​കെ​ട്ടി​യി​ല്ലെ​ങ്കി​ല്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ട​ര്‍​ന്നു പി​ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ന​ട​ത്തി​യ കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

“നി​ര്‍​ണാ​യ​ക​മാ​യ തീ​രു​മാ​ന​ങ്ങ​ള്‍ സ്വീ​ക​രി​ച്ച്‌ കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ പി​ടി​ച്ചു​നി​ര്‍​ത്ത​ണം. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ ആ​ര്‍​ജി​ച്ച ആ​ത്മ​വി​ശ്വാ​സം അ​മി​ത ആ​ത്മ​വി​ശ്വാ​സ​മാ​യി മാ​റ​രു​ത്. ന​മ്മ​ള്‍ നേ​ടി​യ വി​ജ​യം അ​ശ്ര​ദ്ധ​യ്ക്ക് കാ​ര​ണ​മാ​ക​രു​ത് .” പ്ര​ധാ​ന​മ​ന്ത്രി ഓ​ര്‍​മി​പ്പി​ച്ചു.

അതെ സമയം ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കാ​തെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

വീ​ഡി​യോ കോ​ണ്‍‌​ഫ​റ​ന്‍​സ് വ​ഴി ന​ട​ത്തി​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ബം​ഗാ​ള്‍, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി​മാ​ര്‍ പ​ങ്കെ​ടു​ത്തി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *