ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് മത്സരിക്കും

തൃശൂര്‍: ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ഥിയാകും. നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.

ശോഭ സുരേന്ദ്രന് സീറ്റ് നിഷേധിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനിടെ ശോഭ സുരേന്ദ്രന്‍ മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് കഴക്കൂട്ടത്ത് മത്സരിക്കുമെന്ന് വ്യക്തമാക്കി ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയത്. കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടലാണ് ശോഭ സുരേന്ദ്രന്‍ മത്സരിക്കുന്നതില്‍ നിര്‍ണായകമായത്.

Leave a Reply

Your email address will not be published. Required fields are marked *