കടകംപള്ളിയെ തള്ളി സിപിഎം

തിരുവനന്തപുരം: ശബരിമല സംബന്ധിച്ച നിലപാട് നേരത്തെ പാര്‍ട്ടി വ്യക്തമാക്കിയതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍.  ശബരിമല വിഷയത്തില്‍ കടകംപളളി സുരേന്ദ്രന്റെ പ്രസ്‌താവന വിവാദമാക്കേണ്ട കാര്യമില്ലെന്നാണ് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറയുന്നത്.

പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. അതേസമയം നേരത്തെ നിലപാടില്‍ ഖേദം പ്രകടിപ്പിച്ചു കടകംപള്ളി രംഗത്തെത്തിയിരുന്നു. സുപ്രീം കോടതി വിധിയില്‍ ഭക്തരോട് ചര്‍ച്ച ചെയ്തു മുന്നോട്ടു കൊണ്ടുപോകാമായിരുന്നു എന്നും കടകംപള്ളി പറഞ്ഞിരുന്നു.

ശബരിമല സെറ്റില്‍ ചെയ്ത വിഷയമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയും പറഞ്ഞു. ഇനി സുപ്രീം കോടതിയാണ് തീരുമാനം എടുക്കേണ്ടത്. കടകംപള്ളിയുടെ ഖേദ പ്രകടനത്തെ വിമര്‍ശിച്ചത് എന്‍.എസ്.എസിന്റെ സ്വാതന്ത്ര്യമാണ്. വിമര്‍ശിക്കാന്‍ എന്‍.എസ്.എസിന് ജനാധിപത്യപരമായ സ്വാതന്ത്ര്യമുണ്ടെന്നും എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *