പുതുപ്പള്ളി വിട്ട് ഒരിടത്തേക്കുമില്ലെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം:  പുതുപ്പള്ളി വിട്ടൊരു കളിയുമില്ലെന്നും 11 തവണ മത്സരിച്ചു ജയിച്ച മണ്ഡലവുമായി അഭേദ്യമായ ബന്ധം നില നില്‍ക്കുന്നതായി ഉമ്മന്‍ചാണ്ടി. ഇനി എന്നു മത്സരിച്ചാലും അത് പുതുപ്പള്ളിയില്‍ തന്നെയാകുമെന്നും ഒരു മണ്ഡലത്തിലേ താന്‍ മത്സരിക്കൂ എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

നേമം മണ്ഡലത്തിലെ മത്സരം ഗൗരവമായി തന്നെയാണ് താന്‍ കാണുന്നതെന്നും എന്നാല്‍ നേമത്ത് മറ്റൊരു കരുത്തന്‍ മത്സരിക്കുമെന്നുമാണ് ഉമ്മന്‍ചാണ്ടിയുടെ വിലയിരുത്തല്‍.

 

Leave a Reply

Your email address will not be published. Required fields are marked *