നേമത്ത് മത്സരിക്കുന്ന വാര്‍ത്തകള്‍ തള്ളി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: നേമത്ത് മത്സരിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ ഉമ്മന്‍ചാണ്ടി. നിലവില്‍ അത്തരം ചര്‍ച്ചകള്‍ ഇല്ലെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ഇത്തരം വാര്‍ത്തകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് അറിയില്ലെന്നും ഹൈക്കമാന്‍ഡ് നേതാക്കളെ കണ്ടിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടി സന്നദ്ധത അറിയിച്ചെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.

അതേസമയം സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നാളെയോടെ ഇതുസംബന്ധിച്ച അന്തിമ തീരുമാനം. എന്നാല്‍ ഉമ്മന്‍ചാണ്ടി മത്സര സന്നദ്ധത അറിയിച്ചകാര്യങ്ങളോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചില്ല. നേമത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. യുഡിഎഫ് ജയിക്കാന്‍ ആവശ്യമുള്ള നടപടി സ്വീകരിക്കും. ബിജെപിയുടെ കയ്യിലിരിക്കുന്ന സീറ്റെന്ന നിലയില്‍ നേമം തിരിച്ച്‌ പിടിക്കേണ്ടതുണ്ട്. 140 മണ്ഡലങ്ങളും പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *