എസ്.എസ്.എല്‍.സി, +2 പരീക്ഷകള്‍ ഏപ്രില്‍ എട്ടിലേക്ക് മാറ്റി

തിരുവനന്തപുരം:  എസ്.എസ്.എല്‍.സി, +2 പരീക്ഷകള്‍ ഏപ്രില്‍ എട്ടിലേക്ക് മാറ്റി തീരുമാനമായി. പരീക്ഷ മാറ്റിവെക്കാന്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയെ തുടര്‍ന്നാണ് തീരുമാനം. ഏപ്രില്‍ എട്ട് മുതല്‍ 30 വരെയായിരിക്കും പരീക്ഷകള്‍ നടക്കുക. തെരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പു ചുമതല ഉള്ളതിനാല്‍ പരീക്ഷകള്‍ മാറ്റുകയായിരുന്നു.

പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ ഉടന്‍ പുറത്ത് വിടും.

Leave a Reply

Your email address will not be published. Required fields are marked *