എന്‍സിപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; എ.കെ ശശീന്ദ്രന്‍ എലത്തൂരില്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എന്‍സിപിയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എലത്തൂര്‍ എ. കെ ശശീന്ദ്രന്‍ തന്നെ മത്സരിക്കും. കുട്ടനാട് തോമസ് കെ. തോമസും കോട്ടക്കല്‍ എന്‍.എ മുഹമ്മദ്കുട്ടിയും മത്സരിക്കും. അന്തരിച്ച മുന്‍ എംഎല്‍എ തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ.തോമസ്.

എന്‍സിപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പട്ടിക അംഗീകരിച്ചു. ഇനി തര്‍ക്കങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും നേതൃത്വം അറിയിച്ചു. സംസ്ഥാന കമ്മിറ്റി തീരുമാനം ദേശീയ നേതൃത്വം അംഗീകരിച്ചതായി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. എല്‍ഡിഎഫില്‍ എന്‍സിപി മൂന്ന് സിറ്റുകളിലാണ് മത്സരിക്കുന്നത്. നേരത്തെ മത്സരിച്ച പാലാ മണ്ഡലം കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിനാണ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *