എപി അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാര്‍ത്ഥി

മലപ്പുറം: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എ.പി അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാര്‍ത്ഥിയാകും. നിയമസഭയിലേക്ക് മത്സരിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലാണ് ലോക്സഭാ ഉപതെരെഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്‍റാണ് അബ്ദുള്ളക്കുട്ടി. ലക്ഷദ്വീപിന്‍റെ ചുമതല നല്‍കിയിരിക്കുകയായിരുന്ന അബ്ദുള്ളക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെയെത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നതിന്‍റെ ഭാഗമാണ് ലോക്സഭാ സ്ഥാനാര്‍ഥിത്വം.

എല്‍.ഡി.എഫിനായി വിപി സാനുവാണ് മണ്ഡലത്തില്‍ മത്സരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *