തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോയ്ക്ക് അനുമതി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ തീ​യ​റ്റ​റു​ക​ളി​ല്‍ സെ​ക്ക​ന്‍​ഡ് ഷോയ്ക്ക് സിനിമ പ്രദര്‍ശിപ്പിക്കാന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി. തീ​യ​റ്റ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ അ​ര്‍​ധ​രാ​ത്രി 12 വ​രെ​യാ​ക്കി. നേ​ര​ത്തെ ഇ​ത് രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​ത് വ​രെ​യാ​യി​രു​ന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. ജയതിലക് ആണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്

കോവിഡ് 19 വ്യാപിച്ചതിനെ തുര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൌണ്‍ സമയത്ത് അ​ട​ച്ചി​ട്ട തീ​യ​റ്റ​റു​ക​ള്‍ തു​റ​ന്ന​പ്പോ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ പ്ര​ദ​ര്‍​ശ​ന സ​മ​യ നി​യ​ന്ത്ര​ണം മാ​റ്റാ​ന്‍ കോ​വി​ഡ് കോ​ര്‍ ക​മ്മി​റ്റി സ​ര്‍​ക്കാ​രി​നു നിര്‍ദേശം ന​ല്‍​കി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ സെ​ക്ക​ന്‍​ഡ് ഷോ​യ്ക്ക് അ​നു​മ​തി ന​ല്‍​കി ഇന്നു ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

 

Leave a Reply

Your email address will not be published. Required fields are marked *