അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ ട്വന്റി 20

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ ട്വന്റി 20. എറണാകുളം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.

കുന്നത്തുനാട് ഡോ. സുജിത്ത് പി.സുരേന്ദ്രന്‍, പെരുമ്ബാവൂരില്‍ ചിത്ര സുകുമാരന്‍, കോതമംഗലത്ത് ഡോ. ജോസ് ജോസഫ്, മൂവാറ്റുപുഴയില്‍ സി.എന്‍. പ്രകാശ്, വൈപ്പിനില്‍ ഡോ. ജോബ് ചക്കാലക്കല്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.  കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫിന്റെ മരുമകനാണ് ഡോ.ജോസ് ജോസഫ്.

വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്റ്റര്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, നടന്‍ ശ്രീനിവാസന്‍, സംവിധായകന്‍ സിദ്ദിഖ് ഉള്‍പ്പടെയുള്ളവര്‍ ട്വന്റി20യില്‍ ചേര്‍ന്നിട്ടുണ്ട്. ട്വന്റി20 പാര്‍ട്ടി രൂപീകരിച്ച ഏഴംഗ അഡൈ്വസറി ബോര്‍ഡില്‍ കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയെ ചെയര്‍മാനായി തിരഞ്ഞെടുത്തതായി പാര്‍ട്ടി പ്രസിഡന്റ് സാബു പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാതെയായിരിക്കും മല്‍സരം. അഴിമതി മുക്ത സംസ്ഥാനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *