ദേര ഡയറീസ്

എം ജെ എസ് മീഡിയയുടെ ബാനറിൽ ഫോർ അവർ ഫ്രണ്ട്സിനു വേണ്ടി മധു കറുവത്ത് നിർമ്മിക്കുന്ന ദേര ഡയറീസ്  മാർച്ച് 19 ന് നി സ്ട്രീമിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നു.

രചന നിർവ്വഹിച്ച് സംവിധാനം ചെയ്യുന്നത് മുഷ്ത്താഖ് റഹ്മാൻ കരിയാടനാണ്. യു എ ഇ യിൽ നാലു പതിറ്റാണ്ടോളം പ്രവാസജീവിതം നയിച്ച യൂസഫ് എന്ന അറുപതുകാരൻ , അറിഞ്ഞോ അറിയാതെയോ നിരവധി വ്യക്തികളിൽ ചെലുത്തിയ സ്വാധീനം വ്യത്യസ്തരീതികളിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ദേര ഡയറീസ്. കണ്ടുമടുത്ത പ്രവാസത്തിന്റെയും ഗൾഫിന്റെയും കഥകളിൽ നിന്നുള്ള വേറിട്ട സഞ്ചാരം കൂടിയാണീ ചിത്രം.

തമിഴ് സൂപ്പർ താരം വിജയ് സേതുപതി നിർമ്മിച്ച ” മേർക്കു തൊടർച്ചി മലൈ ” എന്ന തമിഴ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അബു വളയംകുളം ചിത്രത്തിൽ നായകവേഷമായ യൂസഫിനെ അവതരിപ്പിക്കുന്നു. ഈട, അഞ്ചാം പാതിര തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ അബു സുപ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ടങ്കിലും നായകനായെത്തുന്ന ആദ്യചിത്രമാണിത്.

മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധ പിടിച്ചുപ്പറ്റുന്ന ഷാലു റഹീമാണ് മറ്റൊരു കഥാപാത്രമായ അതുലിനെ അവതരിപ്പിക്കുന്നത്. കമ്മട്ടിപ്പാടത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഷാലു , എടക്കാട് ബറ്റാലിയൻ, ലൂക്ക 1 മറഡോണ, ഒറ്റയ്ക്കാരു കാമുകൻ, കളി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ദുബായിലെ ഹിറ്റ് എഫ് എം 96.7 ആർ ജെ അർഫാസ് ഇക്ബാൽ ഒരു സുപ്രധാന വേഷം അവതരിപ്പിച്ച് വെള്ളിത്തിരയിലേക്ക് ചുവടു വെയ്ക്കുന്നു.

അബു വളയംകുളം, ഷാലു റഹീം, അർഫാസ് ഇക്ബാൽ, മധു കറുവത്ത്, ഷമീർഷാ, രൂപേഷ് തലശ്ശേരി, പ്രശാന്ത് കൃഷ്ണൻ , ജയരാജ്, അഷ്റഫ് കളപ്പറമ്പിൽ , രാകേഷ് കുങ്കുമത്ത് , ബെൻ സെബാസ്‌റ്റ്യൻ, ഫൈസൽ, അബ്രഹാം ജോർജ് , സഞ്ജു ഫിലിപ്സ്, അജേഷ് രവീന്ദ്രൻ , വിനയൻ , നവീൻ ഇല്ലത്ത്, റോണി അബ്രഹാം, കണ്ണൻചന്ദ്ര, കിരൺ പ്രഭാകർ , സാൽമൺ, സുനിൽ ലക്ഷ്മീകാന്ത്, സംഗീത , സന്തോഷ് തൃശൂർ, അഷ്റഫ് കിരാലൂർ, കൃഷ്ണപ്രിയ , ലതാദാസ് , സാറ സിറിയക്, അനുശ്രീ, ബിന്ദു സഞ്ജീവ്, രമ്യ , രേഷ്മരാജ് , സിൻജൽ സാജൻ, ബേബി ആഗ്നലെ എന്നിവർക്കൊപ്പം യു എ ഇയിലെ മറ്റു കലാകാരന്മാരും ചിത്രത്തിൽ കഥാപാത്രങ്ങളായെത്തുന്നു.

ബാനർ – എം ജെ എസ് മീഡിയ, നിർമാണം – മധു കറുവത്ത്, രചന, സംവിധാനം – മുഷ്ത്താഖ് റഹ്മാൻ കരിയാടൻ, ഛായാഗ്രഹണം – ധീൻ കമർ , എഡിറ്റിംഗ് – നവീൻ പി വിജയൻ , പ്രൊഡക്ഷൻ കൺട്രോളർ – ബാദുഷ, ഗാനരചന – ജോപോൾ , സംഗീതം, പശ്ചാത്തല സംഗീതം – സിബു സുകുമാരൻ , ആലാപനം – വിജയ് യേശുദാസ് , നജീം അർഷാദ്, കെ എസ് ഹരിശങ്കർ , ആവണി , ചമയം -സുബ്രു തിരൂർ, കല-പ്രദീപ് എം പി, സജീന്ദ്രൻ പുത്തൂർ, വസ്ത്രാലങ്കാരം – അജി മുളമുക്ക് , സജിത്ത് അബ്രഹാം, അസോസിയേറ്റ് ഡയറക്ടർ – അജീംഷാ, മുനീർ പൊന്നൾപ്പ്, ശബ്ദലേഖനം – വൈശാഖ് സോബൻ , ശബ്ദമിശ്രണം – ഫസൽ എ ബക്കർ , പ്രൊഡക്ഷൻ മാനേജർ – റെജു ആന്റണി ഗബ്രിയേൽ (യു എ ഇ), ക്യാമറ അസ്സോസിയേറ്റ് – മോനച്ചൻ , ഡിസൈൻസ് – പ്രദീപ് ബാലകൃഷ്ണൻ , സംവിധാന സഹായികൾ – രഞ്ജിത്ത് പുലിക്കടത്ത് ഉണ്ണി, ഷറഫ് അലവി, സിജൻ ജോസ് , സ്റ്റിൽസ് – അബ്ദുൾ ലത്തീഫ് ഒകെ, ഒടിടി റിലീസ് – നിസ്ട്രീം, മാർക്കറ്റിംഗ് ആന്റ് പബ്ളിസിറ്റി -ഹൈഹോപ്സ് ഫിലിം ഫാക്ടറി , പി ആർ ഓ – അജയ് തുണ്ടത്തിൽ

Leave a Reply

Your email address will not be published. Required fields are marked *