നിദ്രാടനം റിലീസിനൊരുങ്ങുന്നു

മർവ്വാവിഷ്വൽ മീഡിയയുടെ ബാനറിൽ പ്രൊഫ. എ കൃഷ്ണകുമാർ നിർമ്മാണവും സജി വൈക്കം രചനയും സംവിധാനവും നിർവ്വഹിക്കുന്ന “നിദ്രാടനം ” റിലീസിനൊരുങ്ങുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രീകരിച്ച ചിത്രം, മാർച്ച് 12-ാം തീയതി വൈകീട്ട് അഞ്ചുമണിക്ക് ഒടിടി പ്ലാറ്റ്ഫോമിലാണ് റിലീസാകുന്നത്.

കേന്ദ്രസാഹിത്യ അക്കാദമി അവാർഡു ജേതാവായ സുദേവൻ എന്ന എഴുത്തുകാരൻ അയാളുടെ ജീവിത പരിസരങ്ങളിലുള്ള വരെ കഥാപാത്രങ്ങളാക്കി ഒരു നോവൽ എഴുതി തുടങ്ങുന്നതും അതിലെ ഭാവനാ സൃഷ്ടിയായ നായക കഥാപാത്രം നോവലിൽ നിന്നിറങ്ങി തന്റെ സൃഷ്ടികർത്താവിന്റെ ഉള്ളിലെ അധമവികാരങ്ങളുടെ സ്വരൂപമായി തീർന്ന് പ്രതിനായകനായി എഴുത്തുകാരനെ വെല്ലുവിളിക്കുന്നു. അതോടെ നിസ്സഹായനായിപ്പോകുന്ന സുദേവൻ തന്റെ സ്വത്വം തേടുന്നതാണ് സിനിമയുടെ ഇതിവൃത്തം. സുദേവൻ കഥയ്ക്ക് പശ്ചാത്തലമാക്കുന്ന ഗ്രാമജീവിത വഴികളിലൂടെ വികസന രാഷ്ട്രീയവും സ്ത്രീ ജീവിതവും വിശദമായി ചർച്ച ചെയ്യുക കൂടി ചെയ്യുന്നു ചിത്രം .

പ്രൊഫ. എ കൃഷ്ണകുമാർ , വിജയ് ആനന്ദ്, സോണിയ മൽഹാർ, സ്റ്റെബിൻ അഗസ്റ്റിൻ, മധുപട്ടത്താനം, നൗഫൽഖാൻ , പ്രിൻസ് കറുത്തേടൻ, പത്മനാഭൻ തമ്പി , വിനോദ് ബോസ്, ഭാമ അരുൺ , ആൽഫിൻ, വൈഗ, ആഷ്ലി , സുതാര്യപ്രേം, മാസ്റ്റർ അരുൺ , ദേവ്ജിത്ത്, ശബരിനാഥ് , വിഷ്ണുനന്ദൻ , ആദർശ് എന്നിവരാണ് അഭിനേതാക്കൾ .

ബാനർ -മർവ്വാ വിഷ്വൽ മീഡിയ, നിർമ്മാണം – പ്രൊഫ. എ കൃഷ്ണകുമാർ , രചന, സംവിധാനം – സജി വൈക്കം, ഛായാഗ്രഹണം – ഷിനൂബ് ടി ചാക്കോ , ഗാനരചന – പ്രഭാവർമ്മ, സജിവൈക്കം, സംഗീതം – കിളിമാനൂർ രാമവർമ്മ, ആലാപനം – വിനോദ് കോവൂർ, കിളിമാനൂർ രാമവർമ്മ, ചമയം – മഹേഷ് ചേർത്തല, കല- വിനീത് കാർത്തിക, എഡിറ്റിംഗ് – രാഹുൽ വൈക്കം, പ്രൊഡക്ഷൻ കൺട്രോളർ – അനുരാജ് ദിവാകർ , എഫക്ട്സ് – രാജ് മാർത്താണ്ഡം, പ്രോജക്ട് കോ-ഓർഡിനേറ്റർ – സജി കെ പിള്ള , ഡിസൈൻസ് – പ്രസാദ് എഡ്വേർഡ്, ഒടിടി റിലീസ് -ഹൈഹോപ്സ് എന്റർടെയ്ൻമെന്റ്സ്, പി ആർ ഓ – അജയ് തുണ്ടത്തിൽ .

Leave a Reply

Your email address will not be published. Required fields are marked *