കരിപ്പൂരില്‍ 68 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി
കോഴിക്കോട്: കരിപ്പൂരില്‍ സ്വര്‍ണ വേട്ട. രണ്ട് പേരില്‍ നിന്നായി 68 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്.കാസര്‍ഗോഡ് സ്വദേശിനിയില്‍ നിന്ന് 840 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഷാര്‍ജയില്‍ നിന്ന് എത്തിയ മറ്റൊരു യാത്രക്കാരനില്‍ നിന്ന് 884 ഗ്രാം സ്വര്‍ണവും പിടികൂടി. രണ്ട് പേരും കാസര്‍ഗോഡ് സ്വദേശികളാണ്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് സ്വദേശി ഇബ്രാഹീം സിറാജ് പിടിയിലായി.