തിരഞ്ഞെടുപ്പ് വാഗ്‌ദാനവുമായി ഡി.എം.കെ

ചെന്നൈ: അധികാരത്തില്‍ വന്നാല്‍ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും മാസം 1000 രൂപ വീതം നല്‍കുമെന്ന് ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ പ്രഖ്യാപിച്ചു. ട്രിച്ചിയില്‍ നടന്ന ഡി.എം.കെയുടെ റാലിയിലായിരുന്നു സ്റ്റാലിന്റെ പ്രഖ്യാപനം.

തമിഴ്‌നാട്ടില്‍ ഡി.എം.കെ അധികാരത്തിലെത്തിയാല്‍ റേഷന്‍ കാര്‍ഡ് ഉടമകളായ എല്ലാ വീട്ടമ്മമാര്‍ക്കും പ്രതിമാസം 1,000 രൂപ നല്‍കും എന്നായിരുന്നു സ്റ്റാലിന്റെ പ്രഖ്യാപനം. ദരിദ്രവിഭാഗത്തില്‍ പെട്ടവര്‍ക്ക് എല്ലാമാസവും ഭക്ഷ്യകിറ്റ് നല്‍കുമെന്നും പ്രസംഗത്തില്‍ സ്റ്റാലിന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച്‌ കഴിഞ്ഞ ദിവസം ഡിഎംകെ കോണ്‍ഗ്രസ് സഖ്യം ധാരണയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രിച്ചിയില്‍ ഡി..എം..കെ റാലി സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *