കോണ്‍ഗ്രസ് പ്രകടനത്തിന് നേരെ സി.പി.എം ആക്രമണം
മരട്: കോണ്‍ഗ്രസ് പ്രതിഷേധപ്രകടനത്തിനുനേരെ സി.പി.എം പ്രവര്‍ത്തകരുടെ ആക്രമണം. മരട് കൊട്ടാരം ജങ്ഷനുസമീപം നടത്തിയ പ്രതിഷേധ പരിപാടിയിലാണ് സംഭവം. കോണ്‍ഗ്രസ് പ്രതിഷേധപ്രകടനത്തിന് സമീപത്തുതന്നെ സി.പി.എമ്മിെന്റ മാര്‍ച്ചും നടക്കുന്നുണ്ടായിരുന്നു. ഇതേസമയം മുഖ്യമന്ത്രിയുടെ കോലം കത്തിക്കാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നീക്കം തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സംഘര്‍ഷത്തെത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് മരട് മണ്ഡലം പ്രസിഡന്റും മരട് നഗരസഭ സ്ഥിരം സമിതി ചെയര്‍മാനുമായ ബെന്ഷാദ് നടുവിലവീടിനും കെ.പി.സി.സി മൈനോറിറ്റി സെല്‍ ജില്ല ജനറല്‍ സെക്രട്ടറിയും ഐ.എന്‍.ടി.യു.സി നേതാവുമായ നജീബ് താമരക്കുളത്തിനും പരിക്കേറ്റു.
പരിക്കേറ്റ കൗണ്‍സിലര്‍ രേണുക ശിവദാസനെ പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു. സി.പി.എം ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.