സിപിഎം സ്ഥാനാര്‍ത്ഥിപ്പട്ടികയായി

ഇരിങ്ങാലക്കുടയില്‍ എ വിജയരാഘവന്‍റെ ഭാര്യ ഡോ. ബിന്ദുവും  തരൂരില്‍ നിന്ന് മന്ത്രി എ കെ ബാലന്‍റെ ഭാര്യ ഡോ. പി കെ ജമീലയും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥിപ്പട്ടികയായി. തരൂരില്‍ നിന്ന് മന്ത്രി എ കെ ബാലന്‍റെ ഭാര്യ ഡോ. പി കെ ജമീലയും ഇരിങ്ങാലക്കുടയില്‍ നിന്ന് സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍റെ ഭാര്യ ഡോ. ബിന്ദുവും മത്സരിക്കും. മന്ത്രിമാര്‍ക്കും സിറ്റിംഗ് എംഎല്‍എമാര്‍ക്കും രണ്ട് ടേമില്‍ക്കൂടുതല്‍ മത്സരിക്കേണ്ടതില്ലെന്നതില്‍ ഒരു ഇളവും കൊടുക്കേണ്ടതില്ലെന്നാണ് സിപിഎമ്മിലെ പൊതുധാരണ.

റാന്നി, കുറ്റ്യാടി മണ്ഡലങ്ങള്‍ കേരള കോണ്‍ഗ്രസ് എമ്മിന് കൊടുത്തു. ഗുരുവായൂര്‍, പിറവം, കൊയിലാണ്ടി, തിരുവമ്ബാടി, പാലക്കാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായില്ല. ഗുരുവായൂരില്‍ ബേബി ജോണിനാണ് സാധ്യത. കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീലയോ സതീദേവിയോ സ്ഥാനാര്‍ത്ഥിയാകും. ഇക്കാര്യത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് നാളെ ചേര്‍ന്ന് തീരുമാനമെടുക്കും. തിരുവമ്ബാടിയില്‍ ലിന്റോ ജോസഫ്, ഗിരീഷ് ജോണ്‍ എന്നിവരില്‍ ഒരാള്‍ മത്സരിക്കും. മലപ്പുറം, കാസര്‍കോട്, വയനാട് ജില്ലകളിലേത് പുറത്തുവന്നിട്ടില്ല.

സ്ഥാനാര്‍ത്ഥിപ്പട്ടിക ഇതുവരെ പുറത്തുവന്ന പ്രകാരം…

തിരുവനന്തപുരം ജില്ല

  • പാറശാല -സി.കെ.ഹരീന്ദ്രന്‍
  • നെയ്യാറ്റിന്‍കര – കെ ആന്‍സലന്‍
  • വട്ടിയൂര്‍ക്കാവ് – വി.കെ.പ്രശാന്ത്
  • കാട്ടാക്കട – ഐ..ബി.സതീഷ്
  • നേമം – വി.ശിവന്‍കുട്ടി
  • കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്‍
  • വര്‍ക്കല – വി. ജോയ്
  • വാമനപുരം – ഡി.കെ.മുരളി
  • ആറ്റിങ്ങല്‍ – ഒ.എസ്.അംബിക
  • അരുവിക്കര – ജി സ്റ്റീഫന്‍

കൊല്ലം ജില്ല

  • കൊല്ലം- എം മുകേഷ്
  • ഇരവിപുരം – എം നൗഷാദ്
  • ചവറ – ഡോ.സുജിത്ത് വിജയന്‍
  • കുണ്ടറ – ജെ.മേഴ്‌സിക്കുട്ടിയമ്മ
  • കൊട്ടാരക്കര – കെ.എന്‍.ബാലഗോപാല്‍

പത്തനംതിട്ട ജില്ല

  • ആറന്മുള- വീണാ ജോര്‍ജ്
  • കോന്നി – കെ.യു.ജനീഷ് കുമാര്‍

ആലപ്പുഴ ജില്ല

  • ആലപ്പുഴ- പി.പി .ചിത്തരഞ്ജന്‍
  • ചെങ്ങന്നൂര്‍- സജി ചെറിയാന്‍
  • കായംകുളം – യു .പ്രതിഭ
  • അമ്ബലപ്പുഴ- എച്ച്‌ സലാം
  • അരൂര്‍ – ദലീമ ജോജോ
  • മാവേലിക്കര – എം എസ് അരുണ്‍ കുമാര്‍

കോട്ടയം ജില്ല

  • കോട്ടയം – കെ.അനില്‍കുമാര്‍
  • ഏറ്റുമാനൂര്‍ – വി .എന്‍ .വാസവന്‍
  • പുതുപ്പള്ളി – ജെയ്ക്ക് സി തോമസ്

ഇടുക്കി ജില്ല

  • ഉടുമ്ബന്‍ചോല – എം.എം.മണി
  • ദേവികുളം- എ.രാജ

എറണാകുളം ജില്ല

  • കൊച്ചി – കെ.ജെ. മാക്സി
  • വൈപ്പിന്‍ – കെ.എന്‍ ഉണ്ണികൃഷ്ണന്‍
  • തൃക്കാക്കര – ജെ ജേക്കബ്
  • തൃപ്പൂണിത്തുറ – എം. സ്വരാജ്
  • കളമശേരി – പി രാജീവ്
  • കോതമംഗലം – ആന്‍റണി ജോണ്‍

തൃശ്ശൂര്‍ ജില്ല

  • ചാലക്കുടി – യു .പി . ജോസഫ്
  • ഇരിങ്ങാലക്കുട – ആര്‍.ബിന്ദു
  • വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പള്ളി
  • മണലൂര്‍ – മുരളി പെരുനെല്ലി
  • ചേലക്കര – യു.ആര്‍.പ്രദീപ്
  • പുതുക്കാട് – കെ.കെ. രാമചന്ദ്രന്‍
  • കുന്നംകുളം – എ.സി.മൊയ്തീന്‍
  • ഇരിങ്ങാലക്കുട – ആര്‍ ബിന്ദു

കണ്ണൂര്‍ ജില്ല

  • ധര്‍മ്മടം – പിണറായി വിജയന്‍
  • പയ്യന്നൂര്‍ – പി ഐ മധുസൂധനന്‍
  • കല്യാശ്ശേരി – എം വിജിന്‍
  • അഴിക്കോട് – കെ വി സുമേഷ്
  • മട്ടന്നൂര്‍ – കെ.കെ.ഷൈലജ
  • തലശ്ശേരി – എ എന്‍ ഷംസീര്‍
  • തളിപ്പറമ്ബ് – എം വി ഗോവിന്ദന്‍

കോഴിക്കോട് ജില്ല

  • പേരാമ്ബ്ര – ടി.പി. രാമകൃഷ്ണന്‍
  • ബാലുശ്ശേരി – സച്ചിന്‍ ദേവ്
  • കോഴിക്കോട് നോര്‍ത്ത് – തോട്ടത്തില്‍ രവീന്ദ്രന്‍
  • ബേപ്പൂര്‍ – പി.എ.മുഹമ്മദ് റിയാസ്
  • കൊടുവള്ളി – കാരാട്ട് റസാക്ക്

പാലക്കാട് ജില്ല

  • ആലത്തൂര്‍ – കെ ഡി പ്രസന്നന്‍
  • നെന്മാറ – കെ ബാബു
  • മലമ്ബുഴ – എ പ്രഭാകരന്‍
  • കോങ്ങാട്- പി പി സുമോദ്‌
  • തരൂര്‍ – ഡോ. പി കെ ജമീല
  • ഒറ്റപ്പാലം – പി ഉണ്ണി
  • ഷൊര്‍ണ്ണൂര്‍ – സി കെ രാജേന്ദ്രന്‍
  • തൃത്താല -എം ബി രാജേഷ്

Leave a Reply

Your email address will not be published. Required fields are marked *