തെക്കന്‍ കുരിശുമല 64-ാമത് തീര്‍ത്ഥാടനം അവസാനഘട്ട ഒരുക്കങ്ങള്‍ ആരംഭിച്ചു

വെള്ളറട : രാജ്യാന്തര തീര്‍ത്ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമല 64-ാമത് മഹാതീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. 2021 മാര്‍ച്ച് 14 മുതല്‍ 21 വരെയും ഏപ്രില്‍ 1, 2 (ദുഃഖവെള്ളി) തീയതികളിലുമായി നടക്കും. വിശുദ്ധ കുരിശ് വിശ്വമാനവികതയുടെ പ്രത്യാശ എന്നതാണ് ഈ വര്‍ഷത്തെ തീര്‍ത്ഥാടന സന്ദേശം. പ്രോഗ്രാം, ലിറ്റര്‍ജി, വോളന്റിയേഴ്‌സ്, പോലീസ്, ട്രാന്‍സ്‌പോര്‍ട്ട്, വാട്ടര്‍, ലൈറ്റ് & സൗണ്ട്, ഹെല്‍ത്ത്, പരസ്യം, മീഡിയ, വനിതാ-ശിശുക്ഷേമം, ക്ലീനിംഗ്, ഡെക്കറേഷന്‍ തുടങ്ങി 23 കമ്മിറ്റികളുടെ ചെയര്‍മാന്‍, കണ്‍വീനര്‍, സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു. യോഗം വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു. തീര്‍ത്ഥാടന കേന്ദ്രം ഡയറക്ടര്‍ മോണ്‍.ഡോ.വിന്‍സെന്റ് കെ.പീറ്റര്‍ അദ്ധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ എസ്.ജയന്തി അംഗങ്ങളായ ഷാജി വെള്ളരിക്കുന്ന്, സിബിന്‍, ജനറല്‍ സെക്രട്ടറി സാബുകുരിശുമല, ലൂയിസ്, ക്രിസ്തുദാസ്, ആറുകാണി അനില്‍കുമാര്‍, എന്നിവര്‍ പ്രസംഗിച്ചു.
തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കവിതാ മത്സരം വിഷയം ‘ഒരുലോകം ഒരു ജനത’ ഉപന്യാസ രചന വിഷയം വിശുദ്ധകുരിശ് വിശ്വമാനവികതയുടെ പ്രത്യാശ എന്നിവ നടത്താന്‍ തീരുമാനിച്ചു. ഫോണ്‍ 9846877904
കുരിശുമല ആചാരാനുഷ്ഠാനങ്ങള്‍ പ്രകാരമായിരിക്കും ഈ വര്‍ഷത്തെ തീര്‍ത്ഥാടനം നടക്കുകയെന്നും കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാ തീര്‍ത്ഥാടകരും കര്‍ശനമായി പാലിക്കണമെന്നും ഡയറക്ടര്‍ അറിയിച്ചു. ജ്ഞാനദാസ് ആറുകാണി സ്വാഗതവും ജനറല്‍ കോര്‍ഡിനേറ്റര്‍ ടി.ജി.രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *