‘നാട് നന്നാകാന്‍ യു.ഡി.എഫ്’; തെരഞ്ഞെടുപ്പ് പ്രചാരണ വാചകം

തിരുവനന്തപുരം: യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണവാക്യം പ്രകാശനം ചെയ്തു. ‘നാടു നന്നാകാന്‍ യു.ഡി.എഫ്’ എന്നാണ് തെരഞ്ഞെടുപ്പ് മുദ്രാവാക്യം. ഐശ്വര്യ കേരളത്തിനായ് യു.ഡി.എഫിന് വോട്ട് ചെയ്യാം എന്നാണ് അഭ്യര്‍ഥനയെന്നും സര്‍ക്കാറിന്‍റെ അഴിമതി കെടുകാര്യസ്ഥത എല്ലാം പ്രചാരണ വിഷയമാക്കുമെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘ഐശ്വര്യകേരളം ലോകോത്തര കേരളം’ എന്നതാണ് യു.ഡി.എഫ് പ്രകടനപത്രികയുടെ തലക്കെട്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ കിഫ്ബിക്കെതിരെ കേസെടുത്തത് നല്ല സൂചനയല്ലെന്നും സി.പി.ഐ.എം-ബി.ജെ.പി കൂട്ടുക്കെട്ടിന്‍റെ ഭാഗമാണിതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. വികസനം അട്ടിമറിക്കാന്‍ ഇ.ഡി വന്നു എന്ന് പ്രചരിപ്പിച്ച്‌ കബളിപ്പിക്കാനുള്ള ശ്രമമാണ്. യു.ഡി.എഫ് പ്രശ്നം ഉന്നയിച്ചപ്പോള്‍ കേസെടുക്കാന്‍ തയാറായില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ശ്രീ എമ്മിന് സര്‍ക്കാര്‍ ഭൂമി കൊടുത്തത് നിഗൂഡതകള്‍ നിറഞ്ഞതാണെന്നും ആര്‍.എസ്.എസ്-സി.പി.ഐ.എം ബന്ധം ശരിവക്കുന്ന കാഴ്ചയാണിതെന്നും ചെന്നിത്തല ആരോപിച്ചു. ഇത് എന്ത് ബന്ധമാണെന്ന് മുഖ്യമന്ത്രി പറയണം. ഉപകാരസ്മരണയാണ് ഭൂമി കൈമാറ്റമെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *