റേഷനരി സ്വ​കാ​ര്യ മി​ല്ലി​ലേ​ക്ക് കടത്താന്‍ ശ്രമം; രണ്ടുേ​പര്‍ പിടിയില്‍

ആ​ല​പ്പു​ഴ: പ​ല​ച​ര​ക്ക്​ ക​ട​യി​ല്‍​നി​ന്ന്​ സ്വ​കാ​ര്യ മി​ല്ലി​ലേ​ക്ക് റേ​ഷ​ന​രി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ പൊ​ലീ​സ്​ പി​ടി​കൂ​ടി.വ​ഴി​ച്ചേ​രി മാ​ര്‍​ക്ക​റ്റി​ന്​ തെ​ക്കു​വ​ശം സെന്‍റ്​ ജോ​ര്‍​ജ്​ സ്​​ട്രീ​റ്റി​ല്‍ സു​രേ​ന്ദ്ര സ്​​റ്റോ​ഴ്​​സി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 6000 കി​ലോ അ​രി​യാ​ണ്​ ലോ​റി​യി​ല്‍ ക​യ​റ്റു​ന്ന​തി​നി​ടെ സൗ​ത്ത്​ സി.ഐ.എ​സ്. സ​ന​ല്‍​കു​മാ​റിന്റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്. ക​ട​യു​ട​മ വ​ലി​യ​മ​രം വാ​ര്‍​ഡ്​ പ്ര​ഭാ​വ​ല​യം വീ​ട്ടി​ല്‍ സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍ (62), ലോ​റി ഡ്രൈ​വ​ര്‍ സി​വി​ല്‍ സ്​​റ്റേ​ഷ​ന്‍ വാ​ര്‍​ഡ്​ സ​ബീ​ര്‍ മ​ന്‍​സി​ലി​ല്‍ സ​നീ​ര്‍ (30) എ​ന്നി​വ​രെ​യാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

ര​ഹ​സ്യ​വി​വ​ര​ത്തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ ​പൊ​ലീ​സ് സ്ഥലത്തെത്തിയപ്പോള്‍
120 ചാ​ക്ക്​ അ​രി ലോ​റി​യി​ല്‍ ക​യ​റ്റി​യി​രു​ന്നു. കാ​ല​ടി​യി​ലെ മി​ല്ലി​ല്‍ എ​ത്തി​ക്കാ​നു​ള്ള ഇന്‍വോയിസും ക​ണ്ടെ​ത്തി. പി​ന്നീ​ട്​ താ​ലൂ​ക്ക്​ ഓഫിസര്‍ ടി. ​ദീ​പ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​​ റേ​ഷ​ന​രി​യാണെന്ന്‌ ​ സ്ഥി​രീ​ക​രി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *