സര്‍ക്കാര്‍ ജീവനക്കാരുടെ മാറ്റിവെച്ച ശമ്ബളം ഏപ്രില്‍ മുതല്‍ തിരിച്ചു നല്‍കും

തിരുവനന്തപുരം: കൊവിഡ് മൂലമുള്ള രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്ബളം 2021 ഏപ്രില്‍ മുതല്‍ അഞ്ചുതവണകളായി തിരിച്ചുനല്‍കാന്‍ തീരുമാനിച്ചു. ഇന്നു ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ഇതനുസരിച്ച്‌ മാറ്റിവെച്ച ശമ്ബളം അഞ്ചുതവണകളായി പ്രൊവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കാനും ജൂണ്‍ മുതല്‍ പിന്‍വലിക്കുന്നതിന് അനുവാദം നല്‍കാനുമായിരുന്നു തീരുമാനിച്ചു.

പങ്കാളിത്ത പെന്‍ഷന്‍കാരുടെ കാര്യത്തില്‍ അധിക എന്‍.പി.എസ് വിഹിതം പിടിക്കാതെ മാറ്റിവെച്ച ശമ്ബളം തിരിച്ചുനല്‍കും. മാറ്റിവെച്ച ശമ്ബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ താല്‍പര്യമുള്ള ജീവനക്കാര്‍ക്ക് അതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്താനും മന്ത്രി സഭ യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *