ഡി​എം​കെ​യു​മാ​യു​ള്ള സീ​റ്റ് വി​ഭ​ജ​ന ച​ര്‍​ച്ച​ക​ള്‍​ക്ക് ഉ​മ്മ​ന്‍ ചാ​ണ്ടി​യെ നി​യോ​ഗി​ച്ചു

ന്യൂഡല്‍ഹി: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡി​എം​കെ​യു​മാ​യു​ള്ള സീ​റ്റ് വി​ഭ​ജ​ന ച​ര്‍​ച്ച​ക​ള്‍​ക്ക് ഉ​മ്മ​ന്‍ ചാ​ണ്ടി​യെ നി​യോ​ഗി​ച്ചു. ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കൊ​പ്പം കോ​ണ്‍​ഗ്ര​സി​ന്‍റെ മാ​ധ്യ​മ​വി​ഭാ​ഗം മേ​ധാ​വി ര​ണ്‍​ദീ​പ് സിം​ഗ് സു​ര്‍​ജെ​വാ​ല​യെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ ചാണ്ടി ചെന്നൈയിലെത്തി. നാളെ രാവിലെ ഡി.എം.കെ ആസ്ഥാനത്താണ് ആദ്യഘട്ട ചര്‍ച്ച.

കഴിഞ്ഞ തവണ മല്‍സരിച്ച 41 സീറ്റുകള്‍ ഇത്തവണയും വേണമന്നാണ് കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ പകുതി സീറ്റുകള്‍ മാത്രമേ നല്‍കാന്‍ കഴിയൂവെന്നാണ് ഡി.എം.കെ കേന്ദ്രങ്ങള്‍ പറയുന്നത്. ഇതോടൊപ്പം പുതുച്ചേരിയില്‍ ഡി.എം.കെയുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങളിലും ആശയവിനിമയം നടക്കും. പുതുച്ചേരിയില്‍ സഖ്യം വിട്ടു തനിച്ചു മല്‍സരിക്കാന്‍ ഒരുങ്ങുകയാണു ഡി.എം.കെ.

അ​തേ​സ​മ​യം, ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് പു​തി​യ ചു​മ​ത​ല ന​ല്‍​കി​യ​ത് മാ​റ്റി നി​ര്‍​ത്ത​ല​ല്ലെ​ന്നും എ​ഐ​സി​സി അ​റി​യി​ച്ചു. ഉ​മ്മ​ന്‍​ചാ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നെ ഇ​ത് ബാ​ധി​ക്കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *